Newsperseconds.com

പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്

Untitled 1

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി വി ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണമാണ് നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍വര്‍ സിപിഎമ്മുമായുള്ള തര്‍ക്കം മുറുകുന്നതിനിടയിലാണ് പഞ്ചായത്തിന്റെ നീക്കം.

അതേ സമയം, പിവി അന്‍വര്‍ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി വി അന്‍വര്‍ നേരത്തെ ആരോപിച്ചത്.

Share this Article

Leave a Comment