Newsperseconds.com

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രം കണ്ണൂരില്‍; നാളെ പ്രവര്‍ത്തനമാരംഭിക്കും

Untitled 1

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രം കണ്ണൂരില്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 1) പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ കോംപണന്റ് കോമ്പ്‌ലക്‌സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാന്റില്‍ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമുള്‍പ്പെടെ വിതരണം ചെയ്യാന്‍ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നതുള്‍പ്പെടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പര്‍ കപ്പാസിറ്ററുകള്‍ വരെ നിര്‍മ്മിക്കാന്‍ പുതിയ പ്ലാന്റിന് സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാവും.

ഏറ്റവും ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പര്‍ കപ്പാസിറ്റര്‍ ബൈക്ക് മുതല്‍ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാള്‍ വളരെ പെട്ടെന്ന് ചാര്‍ജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പര്‍ കപ്പാസിറ്ററുകള്‍ വഴി സാധിക്കും. ദീര്‍ഘകാലത്തേക്ക് തകരാറില്ലാതെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോമോട്ടീവ് യന്ത്രങ്ങള്‍, ഇന്‍വേര്‍ട്ടറുകള്‍, എനര്‍ജി മീറ്റര്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഉല്‍പ്പന്നമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിനൊപ്പം ഐ.എസ്.ആര്‍.ഒ, ഡി.ആര്‍.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആര്‍ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

42 കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. ISRO യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 4 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുള്‍പ്പെടെ 11-ല്‍ പരം മെഷിനറികളും ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. നാലാം വര്‍ഷത്തോടെ 22 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും 3 കോടി രൂപയുടെ വാര്‍ഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പര്‍കപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്‍പാദന ശേഷി. ഇതോടെ കെ.സി.സി.എല്‍ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ് ഉല്പാദകരിലൊന്നായി മാറി.

Share this Article

Leave a Comment