പൊന്‍കുന്നം: സിനിമാ സെറ്റില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ മേക്കപ്പ്മാനെതിരെ പൊന്‍കുന്നം പൊലീസ് കേസെടുത്തു. മേക്കപ്പ് മാന്‍ സജി കൊരട്ടിക്കെതിരെ കൊല്ലം സ്വദേശിനി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.
പൊന്‍കുന്നം സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് മേക്കപ്പ് മാന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതി ഹേമ കമീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കൊല്ലം എസ്പിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പൊന്‍കുന്നം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്‍കുന്നം പൊലീസിന്റെ നടപടി. സെപ്തംബര്‍ 23ന് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷകസംഘത്തിന് കൈമാറി. അന്വേഷകസംഘം കുടുതല്‍ തെളിവ് ശേഖരിക്കും.