പിവി അന്‍വറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്നലെ രാവിലെ മുതല്‍ പുറത്തുവന്ന വാര്‍ത്തയാണിത്. എന്നാല്‍ ഇന്ന് വൈകുന്നേരം ആണ് നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതമായത്. കരിപ്പൂരില്‍ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വര്‍ണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാല്‍ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
അന്‍വര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി പകച്ചുപോയിരിക്കുകയാണ്. നിക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രി അന്‍വറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷവും എല്ലാ കള്ളക്കടത്തുകാരെയും വര്‍ഗീയവാദികളെയും മടിയില്‍ ഇരുത്തി ഭരിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വര്‍ഗീയ ശക്തികളെ പറ്റി പറയുന്നത് തികഞ്ഞ കാപട്യമാണ്. എട്ടുകൊല്ലവും മുഖ്യമന്ത്രി കള്ളക്കടത്തുകാരെയും മാഫിയ സംഘങ്ങളെയും സഹായിക്കുകയായിരുന്നു. എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയെ 37 സീറ്റുകളില്‍ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതില്‍ 30 സീറ്റിലും ജയിച്ചത് ഇടതുപക്ഷമായിരുന്നു. എസ്ഡിപിഐയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും എല്‍ഡിഎഫ് ഭരിക്കുന്നുണ്ട്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ അതിതീവ്രമത ശക്തികളുമായി ചേര്‍ന്നതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അനുഭവിക്കുന്നത്. മദനിയുടെ ഒപ്പം ചേര്‍ന്ന് മത്സരിച്ച ആളാണ് പിണറായി വിജയന്‍. ജമാഅത്താ ഇസ്ലാമിയെയും പിഡിപിഎയും അടുക്കള വാതിലിലൂടെ സമീപിച്ചവരാണ് ഇടതുപക്ഷക്കാരെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തീവ്രവാദികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇപ്പോള്‍ ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് പിണറായി വിജയന്‍ നടത്തുന്ന ചപ്പടാച്ചി വര്‍ത്താനം ഭൂരിപക്ഷ സമുദായം മുഖവിലയ്‌ക്കെടുക്കില്ല. അന്‍വറിനെതിരെ പറഞ്ഞാല്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് കിട്ടുമെന്നത് വെറും മോഹം മാത്രമാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് പിണറായി വിജയന്‍. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. വോട്ട് ബാങ്കിന് വേണ്ടിയുള്ള ഇത്തരം വഴിവിട്ട രാഷ്ട്രീയ നിലപാടുകളാണ് ആ പാര്‍ട്ടിയെ എല്ലായിടത്തും തകര്‍ത്തതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.