Newsperseconds.com

പ്രത്യേക ജില്ലയേയോ മതത്തേയോ കുറ്റപ്പെടുത്തിയിട്ടില്ല; ഹിന്ദു പത്രം വീഴ്ച സമ്മതിച്ചു; വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം തിരിച്ചറിയണം; വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Untitled 1

കോഴിക്കോട്: ഹിന്ദു പത്രത്തിന് കൊടുത്ത അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഏതെങ്കിലും പ്രത്യേക ജില്ലയേയോ മതത്തേയോ അധിക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഹിന്ദുവില്‍ വന്നത് താന്‍ പറയാത്ത കാര്യമാണ്. പറ്റിയ തെറ്റ് ഹിന്ദുപത്രം സമ്മതിച്ചാണ്. എന്നിട്ട് ഗൂഢലക്ഷ്യത്തോടെ പലതും വളച്ചൊടിക്കുകയാണ്. പ്രത്യേക പ്രദേശത്തിനോ വിഭാഗത്തിനോ എതിരായി
തന്റെ ഭാഗത്തുനിന്ന് പരാമര്‍ശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തില്‍ ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ലെന്ന് പിണറായി പറഞ്ഞു. വര്‍ഗീയ ശക്തികളെയും വര്‍ഗീയതയേയും എതിര്‍ക്കാറുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാഗത്തെയല്ല എതിര്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസിനെ എതിര്‍ക്കാറുണ്ട്. അതിന്റെ അര്‍ത്ഥം ഹിന്ദുക്കളെ എതിര്‍ക്കുന്നുവെന്നല്ല. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വര്‍ഗീയതയുണ്ട്, അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥം ന്യൂനപക്ഷ വിഭാഗങ്ങളെ എതിര്‍ക്കുന്നുവെന്നല്ല, അങ്ങനെ കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവര്‍ വര്‍ഗീയതയ്ക്ക് അടിപ്പെട്ടവരല്ല. വര്‍ഗീയതയ്ക്ക് അടിപ്പെട്ടവര്‍ ചെറുന്യൂനപക്ഷമാണ്. ആ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇവിടെ സര്‍ക്കാരുമായുള്ള ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളുടെ ഇടയ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വന്നു. അതില്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകളും പ്രതിപാദിച്ചു. കോഴിക്കോട് വിമാനത്താവളമാണെങ്കിലും അത് കരിപ്പൂരിലാണ്. മലപ്പുറം ജില്ലയിലാണ്. അവിടെ പിടിച്ച കേസുകള്‍ അവിടെയാണ് രജിസ്റ്റര്‍ ചെയ്യുക. മലപ്പുറം ജില്ലയിലുള്ള സ്വര്‍ണക്കടത്തുകേസ് മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. ഞാന്‍ പറഞ്ഞത് സത്യസന്ധമായ കണക്കാണ്. അവിടെ ഒരു ജില്ലയെയോ പ്രദേശത്തെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment