Newsperseconds.com

വൈക്കത്തപ്പന്റെ മണ്ണിലെ ഉത്സവനാളുകള്‍ക്ക് തുടക്കമാകുന്നു; പുള്ളിസന്ധ്യവേലയ്ക്ക് ഒക്ടോബര്‍ 7ന് ക്ഷേത്രകലവറയില്‍ കോപ്പുതൂക്കും

Untitled 1

ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളിസന്ധ്യവേലയ്ക്ക് ഒക്ടോബര്‍ 7ന് രാവിലെ 9നും 11നും മദ്ധ്യേ ക്ഷേത്രകലവറയില്‍ കോപ്പുതൂക്കും. ഒക്ടോബര്‍ 8, 10, 12, 14 തീയതികളിലാണ് പുള്ളിസന്ധ്യവേല. ഒക്ടോബര്‍ 16ന് രാവിലെ 8.30നും 10.30നും മദ്ധ്യേ മുഖസന്ധ്യവേലയ്ക്ക് കോപ്പുതൂക്കും. ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് മുഖസന്ധ്യവേല. ഉത്സവത്തിനു മുമ്പ് ദേവസ്വം ഭാരവാഹികളും ഭക്തരും വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപ്പൂര്‍വ്വം അര്‍പ്പിക്കുന്ന ചടങ്ങാണ് സന്ധ്യവേല.

വൈക്കത്തഷ്ടമി മഹോത്സവത്തിന് തുടക്കം കുറിച്ച് നവംബര്‍ 11ന് കൊടിയേറ്റ് അറിയിപ്പ് ചടങ്ങ് നടത്തും. അന്നേദിവസം വൈകിട്ടാണ് സംയുക്ത എന്‍എസ്എസ് കരയോഗം വക കുലവാഴ പുറപ്പാട്. നവംബര്‍ 12ന് രാവിലെ 8നും 8.45നും മദ്ധ്യേ കൊടിയേറ്റ്. 17നു രാത്രി കൂടിപ്പൂജ വിളക്ക്, 18നു രാത്രി ഋഷഭവാഹനം എഴുന്നള്ളിപ്പും നടക്കും. 21നു രാവിലെ വലിയശ്രീബലിയും രാത്രി വലിയവിളക്ക്. 23നാണ് വൈക്കത്തഷ്ടമി. 24നു ആറാട്ടും 25നു മുക്കുടി നിവേദ്യം എന്നിങ്ങനെയാണ് ചടങ്ങുകള്‍.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നവംബര്‍ 8ന് രാവിലെ 8.40 നും 9 നും മദ്ധ്യേ കൊടിയേറ്റും. നവംബര്‍ 16ന് തൃക്കാര്‍ത്തിക. 17ന് ആറാട്ട്.

Share this Article

Leave a Comment