Newsperseconds.com

കെടി ജലീലും സി.പി.എം വിടുമെന്ന് സൂചന; ഇന്ന് വൈകിട്ട് 4.30ന് വെളിപ്പെടുത്തലുകളുമായി ജലീലിന്റെ വാര്‍ത്താ സമ്മേനം; അന്‍വറിന്റെ ചില കാര്യങ്ങളോട് യോജിപ്പുണ്ടെന്നും എംഎല്‍എ

Untitled 1 Recovered

ആരോടും പ്രതിബദ്ധയില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും കെ.ടി ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്‍പര്യമെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം, അന്‍വറിന്റെ ചില കാര്യങ്ങളില്‍ യോജിപ്പുണ്ടെന്ന് കെ.ടി ജലീല്‍ വ്യക്തമാക്കി. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു.

അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരണമെന്നാണ് ആഗ്രഹം. ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഒരധികാരപദവിയും ആഗ്രഹിക്കുന്നില്ല. വിശദവിവരങ്ങള്‍ ഇന്ന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ ഇന്നലെ കുറിച്ചിരുന്നു. കൈരളി ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തന്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്ബയില്‍ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയില്‍ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം, ജലീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Share this Article

Leave a Comment