Newsperseconds.com

സീരിയല്‍ താരത്തിന്റെ കാര്‍ രണ്ടു വാഹനങ്ങളിലിടിച്ച് അപകടം; മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്; നടിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു

Untitled 1

പന്തളം: സീരിയല്‍ താരം മദ്യപിച്ച് ഓടിച്ച കാര്‍ രണ്ടു വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. വ്യാഴാഴ്ച വൈകിട്ട് ആറിന് കുളനട ജങ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം.

മഴവില്‍ മനോരമയില്‍ എല്ലാം സമ്മതം എന്ന സീരിയലില്‍ അഭിനയിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നടി മദ്യപിച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം നടിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. നടിയുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലിടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Share this Article

Leave a Comment