Newsperseconds.com

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല; മുഖ്യമന്ത്രി

Untitled 1

വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സര്‍ക്കാര്‍ അവയില്‍നിന്നും പിന്നോട്ടുപോകില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബല്‍ പ്ലസില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആറ്റിങ്ങല്‍ എസ് എസ് പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷത വഹിച്ചു.

മാറുന്ന ലോകത്തിനൊപ്പം മുന്നേറാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു വരുമ്പോള്‍ കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ പൊതുസമൂഹത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നതിനും നിരന്തരം പരിശ്രമങ്ങള്‍ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് താങ്ങുംതണലുമായി മാറാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment