Newsperseconds.com

പത്തനാപുരത്ത് വീണ്ടും പുലി ഇറങ്ങി; ഭീതിയില്‍ നാട്ടുകാര്‍

Untitled 1

കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലി ഇറങ്ങി. പത്തനാപുരം എസ്എഫ്സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. പുലിയെ കണ്ടതോടെ നാട്ടുകാരും തൊഴിലാളുകളും ഭീതിയിലാണ്.

കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും ടഎഇഗ അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രിയും പകലുമായി പുലിയെ കണ്ട തൊഴിലാളി ലയത്തിന് സമീപം കാവലും ഒരുക്കി.

Share this Article

Leave a Comment