പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശമുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തില്‍ ഹിന്ദു പത്രം തെറ്റ് തിരുത്തിയിട്ടും പ്രചാരവേലകള്‍ തുടരുകയാണ്. ഹിന്ദു പത്രം കുറ്റം സമ്മതിച്ചാണ്. പത്രത്തില്‍ വന്ന അഭിമുഖം പിന്നീട് കൂട്ടി ചേര്‍ത്തതാണ്.
എല്ലാം തെളിഞ്ഞിട്ടും വിവദം കെടുന്നില്ല. ഒരു പിആര്‍ സംവിധാനവും സര്‍ക്കാരിന്റെ ഭാഗമായില്ല. മാധ്യമങ്ങള്‍ സംശയമുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. സുബ്രഹ്മണ്യനുമായി മുഖ്യമന്ത്രിക്കും നല്ല അടുപ്പമുണ്ട്. നേരത്തെ ചിരിക്കുന്നില്ല എന്നായിരുന്നു പിണറായിക്കെതിരെയുള്ള വിമര്‍ശനം. ഇപ്പോള്‍ എന്തൊരു ചിരിയായിരുന്നു എന്നാണ് വിമര്‍ശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗും എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടങ്ങിയ വര്‍ഗീയ പ്രചാരണം ഇപ്പോഴും തുടരുന്നു. ബിജെപിക്ക് വളരാനുള്ള മണ്ണ് ഒരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകേണ്ട ജനാധിപത്യ വളര്‍ച്ചയെ ഇവര്‍ പ്രതിരോധിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.