കൊച്ചി: സിനിമ ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി. എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപമാണ് സംഭവം.
പുതുപ്പള്ളി സാദു എന്ന നാട്ടാനയാണ് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയത്. ആനയെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.