Newsperseconds.com

കലാഭവന്‍ ഹനീഫിന്റെ വേര്‍പാടില്‍ ഞെട്ടി സിനിമ- മിമിക്രി താരങ്ങള്‍

Capture

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ ഹനീഫിന്റെ വേര്‍പാടില്‍ ഞെട്ടി സിനിമ- മിമിക്രി താരങ്ങള്‍. മിമിക്രിയിലെ അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്ടപ്പെട്ടത്. പ്രിയ കലാകാരന് ആദരഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. പറക്കും തളികയിലെ മണവാളന്റെ വേഷം ചെയ്ത ഹനീഫിനെ മലയാളികള്‍ക്ക് മറക്കാനാവില്ല. താരത്തിന്റെ നിര്യാണത്തില്‍ സിനിമ താരങ്ങളും അദ്ദേഹത്തിന്റെ വസതിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. പിന്നീട് ഹനീഫിന് ഒരുപാട് സ്‌റ്റേജ് ഷോകളും നിരവധി സിനിമകളും ലഭിച്ചു.

എറണാകുളം ജില്ലയിലെ മട്ടാംചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. സെയില്‍സ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലാണ് ആദ്യമായി മുഹമ്മദ് ഹനീഫ് അഭിനയിച്ചത്.

Share this Article

Leave a Comment