ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഈ മാസം 14ന് പ്രസ്താവിക്കും. പിഞ്ചു മകള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. പ്രതി അസ്ഫാക് ആലത്തിനു വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ എറണാകുളം പോക്‌സോ കോടതിയില്‍ ആവര്‍ത്തിച്ചു. ബാലികയെ കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് ശിശുദിനത്തിലാണെന്നത് വലിയൊരു പത്യേകത തന്നെയാണ്.