Newsperseconds.com

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണം; പ്രതിഷേധവുമായി പ്രതിപക്ഷ യുവസംഘടനകള്‍ ഇന്ന് തെരുവിലേക്ക്

Untitled 1

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവസംഘടനകള്‍ ഇന്ന് തെരുവിലേക്ക്. പൊലീസിലെ മാഫിയവല്‍ക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.

സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണകളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുക. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും.

അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നും സംഭവ ബഹുലമാകും. എഡിജിപി എംആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂട്ടിക്കാഴ്ച്ച അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ ആണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഉന്നയിക്കുമെന്നാണ് സൂചന.

Share this Article

Leave a Comment