Newsperseconds.com

സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ലോറി ഉടമ മനാഫ്

Untitled 1

കോഴിക്കോട്: സമൂഹമാധ്യമത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വിദ്വേഷപ്രചരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ലോറി ഉടമ മനാഫ്. അര്‍ജുന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് മനാഫിന്റെ നീക്കം. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.

ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്നും മനാഫ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Share this Article

Leave a Comment