Newsperseconds.com

നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ്; ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ്; കര്‍ശന നടപടികള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Untitled 1

തിരുവനന്തപുരം: കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കാറിന്റെ പിന്‍സീറ്റില്‍ കുട്ടികള്‍ക്ക് ബെല്‍റ്റ് ഉള്‍പ്പെടുന്ന പ്രത്യേക ഇരിപ്പിടവും ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കും.

നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം, നാല് മുതല്‍ 14 വയസ്സുവരെയുള്ള, 135 സെ. മീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചുവേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയാഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.

Share this Article

Leave a Comment