Newsperseconds.com

സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്സാകാം; സൗജന്യ പരിശീലനം

Untitled 1

സംസ്ഥാന യുവജന കമ്മീഷന്‍ ഡിജിറ്റല്‍ ക്രിയേറ്റേഴ്സിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്സാകുന്നതിന് സൗജന്യ പരിശീലനം നല്‍കുന്നു. ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നത്.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് എട്ടുമാസത്തേക്ക് അനുബന്ധ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നല്‍കും. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ പതിനഞ്ചാം തീയതിക്ക് മുന്‍പ് creatorbootcamp2024@gmail.com എന്ന മെയില്‍ ഐഡിയില്‍ ബയോഡേറ്റയും നിലവിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കണം.

Share this Article

Leave a Comment