തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങള്ക്കിടയിലെ പടക്കം പൊട്ടിക്കലിന് സമയപരിധി. രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ.
രണ്ട് മണിക്കൂര്‍ മാത്രമാണ് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് നല്‍കിയത്. ക്രിസ്മസിനും ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഇത് പോലെ സമയപരിധി ഉണ്ടായിരിക്കും.