Newsperseconds.com

കഴക്കൂട്ടത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തു; പരാതിയുമായി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനി

Untitled 1

തിരുവന്തപുരം: കഴക്കൂട്ടത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.

അതേ സമയം, പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് സൃഹൃത്തായ ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.

Share this Article

Leave a Comment