Newsperseconds.com

നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടില്‍ സംശയം; വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

Untitled 1

ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ പണമിടപാടില്‍ സംശയമുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയമുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കുക.

താരങ്ങള്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ചുവരികയാണ്. പ്രയാഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പൊലീസ്. നക്ഷത്രഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി. കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താന്‍ താരങ്ങള്‍ സന്നദ്ധരായി. നിലവില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്.

Share this Article

Leave a Comment