കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 13 മുതല്‍ 14 തീയതികളില്‍ അതിശക്തമായ മഴയ്ക്കും 11 മുതല്‍ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ഗോവ – കര്‍ണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി (Well Marked Low Pressure Area) മാറി. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 2 -3 ദിവസത്തിനുള്ളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ന്യുനമര്‍ദ്ദത്തില്‍ നിന്നും കേരള കര്‍ണാടക വഴി തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഒക്ടോബര്‍ 12 ഓടെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.