കന്നുകാലി-ക്ഷീര കാര്‍ഷിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗ സംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വയനാട് കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20മുതല്‍ 29വരെ നടക്കുന്ന കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു.
ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നതെന്നത്. കന്നുകാലി, ക്ഷീര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പുതുതലമുറയെ കാര്‍ഷികവൃത്തിയിലേക്കു നയിക്കാനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സഹായകമാകും. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളെ കുറിച്ചും വളര്‍ത്തു മൃഗങ്ങള്‍, പോള്‍ട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകള്‍, മാറിവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും.