Newsperseconds.com

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Untitled 1

തിരുവനന്തപുരം: റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകന്‍ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

വീട്ടില്‍ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളില്‍ നിന്നും ബന്ധുക്കളായ മറ്റു കുട്ടികള്‍ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടന്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
ഉടനെ തന്നെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍ പരിശോധിച്ച് തൊണ്ടയില്‍ കുടുങ്ങിയ റംബൂട്ടാന്‍ പുറത്തെടുത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാന്‍ കഴിയാതെ വന്നതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കുഞ്ഞ് മരിച്ചു.

Share this Article

Leave a Comment