Newsperseconds.com

ജയിലിലെ സംഘര്‍ഷം; കൊടി സുനിയെ വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റി

Capture

തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റി. തവനൂരിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടി സുനി അടക്കം പത്തു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്കും ഒരു തടവുകാരനും പരിക്കേറ്റു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഓഫീസിലെ ഫര്‍ണ്ണിച്ചര്‍ അടക്കം നശിപ്പിച്ചു.

Share this Article

Leave a Comment