Newsperseconds.com

ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

Untitled 1

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

Share this Article

Leave a Comment