Newsperseconds.com

ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കില്‍ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തും; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

Untitled 1

ത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുന്നു. സ്പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കില്‍ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സമാനമായ സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും സിപിഐഎം ജില്ലാ നേതൃത്വം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.

 

 

 

 

Share this Article

Leave a Comment