Newsperseconds.com

കൊടുങ്ങല്ലൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Untitled 1

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്.

ദേശീയപാത നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

Share this Article

Leave a Comment