പാലക്കാട്: ഒറ്റപ്പാലത്ത് ശക്തമായ മഴയും തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. അനങ്ങനടി വില്ലേജ് പരിധിയിലെ പനമണ്ണ സെന്ററില്‍ വൈകിട്ട് അഞ്ചുമണിയോടെ മലവെള്ളപ്പാച്ചിലുണ്ടായി. തുടര്‍ന്ന് മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. അനങ്ങന്‍മലയ്ക്ക് മുകളില്‍നിന്ന് വെള്ളം കുത്തിയൊഴുകുകയായിരുന്നു. ചെര്‍പ്പുളശേരി – ഒറ്റപ്പാലം റോഡില്‍ അനങ്ങനടി സെന്റര്‍ പനമണ്ണ പള്ളിവരെ ഏറെനേരം വാഹന ഗതാഗതം തടസപ്പെട്ടു.
ഒറ്റപ്പാലത്ത് ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി
- Related News
- Latest News