Newsperseconds.com

‘വരും തലമുറക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കണം’; കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍

Untitled 1

വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി മുഖ്യമന്ത്രി പിണറായിവിജയന്‍. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആര്‍ജ്ജിച്ചെടുക്കുന്ന അറിവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുന്ന കുട്ടികള്‍ക്ക് മുഖ്യമന്ത്രി ആശംസകളും നേര്‍ന്നു.

ഇന്ന് മുഖ്യമന്ത്രി സൗപര്‍ണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാല്‍ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment