Newsperseconds.com

തുലാവർഷം തുണച്ചു; സംസ്ഥാനത്ത് തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ 37 ശതമാനം അധികം ലഭിച്ചു

Untitled design (18)

സംസ്ഥാനത്ത് തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ 37 ശതമാനം അധികം ലഭിച്ചു. കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ഇക്കുറി സംസ്ഥാനത്ത് കുറവാണ് ലഭിച്ചത്. എന്നാൽ തുലാവര്‍ഷം അധികമായി ലഭിച്ച സാഹചര്യത്തിൽ വരള്‍ച്ചാ ഭീതി ഒഴിഞ്ഞേക്കും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ അധിക മഴ ലഭിച്ചതാണ് കണക്ക്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒക്ടോബര്‍-ഡിസംബര്‍ വരെ ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്.

464.2 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 797.7 മില്ലി മീറ്റര്‍ മഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 54 ശതമാനവും ആലപ്പുഴയില്‍ 33 ശതമാനവും എറണാകുളത്ത് 23 ശതമാനവും കോട്ടയത്ത് 20 ശതമാനവും മഴയാണ് ലഭിച്ചത്. പാലക്കാട് 25 ശതമാനം അധികമഴ ലഭിച്ചപ്പോള്‍ കോഴിക്കോട് 10 ശതമാനവം കൊല്ലത്ത് 11 ശതമാനവും മലപ്പുറത്ത് ഒമ്പത് ശതമാനവും കാസര്‍കോട് 23 ശതമാനവും തൃശൂരില്‍ എട്ട് ശതമാനവും അധിക മഴ ലഭിച്ചിരുന്നു.

അതേസമയം, ഇടുക്കിയില്‍ 443.9 എംഎം ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 414.9 എംഎം മഴമാത്രമാണ് ലഭിച്ചത് വയനാട് 215 എംഎം മഴയുമാണ് ലഭിച്ചത്.

Share this Article

Leave a Comment