Newsperseconds.com

നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; പരാതിക്കാരിയെ കുറിച്ച് മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തരുതെന്ന് നിര്‍ദ്ദേശം

Untitled 1

കൊച്ചി: നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയില്‍ വന്നതിലോ വിഷമമില്ല, തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതില്‍ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചു. അവര്‍ക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു.

അതേ സമയം. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമര്‍ശം നടത്തരുതെന്ന് നിര്‍ദേശമുണ്ട്. പരാതിക്കാരിക്കോ മകള്‍ക്കോ എതിരെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യരുത് എന്നതെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശമെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു.

സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തിരുന്നത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്.

Share this Article

Leave a Comment