Newsperseconds.com

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

Untitled 1

സ്പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തുന്നതിനിടയില്‍ തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഡര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം അയ്യപ്പ ഭക്തരെ പടികയറി ദര്‍ശനത്തിനനുവദിക്കും. നാളെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല.

മറ്റന്നാള്‍ രാവിലെയാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെയാണ് തിരഞ്ഞെടുക്കുന്നത്. അഭിമുഖം അടക്കം പൂര്‍ത്തിയാക്കി ശബരിമലയിലേക്ക് 25 പേരേയും മാളികപ്പുറത്തേക്ക് 15 പേരെയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നാണ് മേല്‍ശാന്തിമാരെ തീരുമാനിക്കുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടക്കും.

Share this Article

Leave a Comment