Newsperseconds.com

പാലക്കാട് എല്‍ഡിഎഫിന്റെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചു കൊടുക്കാന്‍ സാധ്യത; രണ്ടുപേരും ഒരുമിച്ച് നിന്നാലും എന്‍ഡിഎ വിജയിക്കും; കെ.സുരേന്ദ്രന്‍

Untitled 1

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്ന് ഉറപ്പാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചാണ് മത്സരിച്ചത്. ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ ശ്രമിച്ചത് സിപിഐഎമ്മാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാലക്കാടില്‍ ഒരു ആശങ്ക മാത്രമേയുള്ളു. പതിവ് പോലെ എല്‍ഡിഎഫിന്റെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചു കൊടുക്കുമോയെന്ന ആശങ്കയുണ്ട്. ഞങ്ങള്‍ വോട്ടര്‍മാരെ അത് ബോധ്യപ്പെടുത്തി കഴിഞ്ഞു. പാലക്കാട് ഇന്‍ഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ സിപിഎമ്മുകാരാണ് കൂടുതല്‍ ശ്രമിച്ചത്. ഇത്തവണയും ആത്മഹത്യാപരമായ നിലപാടിന് സിപിഎം തയ്യാറാകുമോയെന്ന കാര്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. രണ്ട് പേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ പാലക്കാട് വിജയം നേടുമെന്നതില്‍ സംശയമില്ല’, കെ സുരേന്ദ്രന്‍ പറഞ്ഞു.

Share this Article

Leave a Comment