കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. നവംബര്‍ 13 നാണ് സംസ്ഥാനത്ത് മൂന്ന് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്. എന്നാല്‍ അതേ സമയം കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സമയമായതിനാല്‍ തെരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.
13ല്‍ നിന്നും 20 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് കത്തയച്ചു.
ഇന്ന് വൈകിട്ടായിരുന്നു സംസ്ഥാനത്ത് മൂന്ന് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 13ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്.
തീയതി മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും കത്തയച്ചത്.