ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ യുവാവിന് 34 വര്‍ഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടണക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുറവൂര്‍ കുന്നത്തു വീട്ടില്‍ രോഹിത് വിശ്വമിനെയാണ് (27) ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത ഉണ്ടാക്കിയെടുത്ത യുവാവ്, സംഭവ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്നു മനസിലാക്കി അതിക്രമിച്ചു കയറി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.