Newsperseconds.com

ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി

Untitled 1

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം ഹെഡ്ക്വാര്‍ട്ടേഴ്സ് ചുമതലകളുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല നല്‍കിയത്. ഇതിനു മുമ്പും എസ് ശ്രീജിത്ത് ഈ പദവി വഹിച്ചിട്ടുണ്ട്. ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍മാര്‍ക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിന് വീണ്ടും ചുമതല നല്‍കിയിരിക്കുന്നത്.

തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നത്. പി വി അന്‍വര്‍ എംഎല്‍എയാണ് അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും ആരോപണവുമായി രംഗത്തെത്തി. സിപിഐയും അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ചതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കിയിരുന്നു.

Share this Article

Leave a Comment