Newsperseconds.com

കേരള തീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; റെഡ് അലര്‍ട്ട്

Untitled 1

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൂവാര്‍ വരെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. കൊല്ലം ജില്ലയില്‍ ആലപ്പാട് മുതല്‍ ഇടവ വരെ ജാഗ്രതാ നിര്‍ദേശമുണ്ട്. ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം മുതല്‍ മറുവക്കാട് വരെയും തൃശൂരില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Share this Article

Leave a Comment