കൊച്ചി: കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും വിധി ഉണ്ടാവുക. റീകൗണ്ടിംഗ് സമയത്ത് വൈദ്യുതി മനപ്പൂര്‍വ്വം തടസ്സപ്പെടുത്തിയതാണെന്നും തന്റെ വിജയം അട്ടിമറിച്ചതാണെന്നും ശ്രീക്കുട്ടന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
- Related News
- Latest News