Newsperseconds.com

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം കൂട്ടാന്‍ പ്രിയങ്കയ്‌ക്കൊപ്പം സോണിയാഗാന്ധിയും; മറ്റന്നാള്‍ റോഡ് ഷോ

Untitled 1

ന്യൂഡല്‍ഹി: വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം കൂട്ടാന്‍ പ്രിയങ്കഗാന്ധിയോടൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും കേരളത്തിലേക്ക്. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നയിക്കുന്ന റോഡ്‌ഷോയില്‍ സോണിയാഗാന്ധിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സോണിയാഗാന്ധി സംബന്ധിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. ബിജെപിയുടെ നവ്യ ഹരിദാസും മത്സരരംഗത്തുണ്ട്.

Share this Article

Leave a Comment