Newsperseconds.com

ഉപതെരഞ്ഞെടുപ്പ് ചൂടില്‍ വയനാട്; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി; പ്രിയങ്കയ്‌ക്കൊപ്പം പ്രചരണത്തിന് സോണിയാഗാന്ധിയും; ബിജെപി സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിനായി ദേശീയ നേതാക്കള്‍ നിരത്തില്‍ ഇറങ്ങും

Untitled 1

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചരണചൂടില്‍ വയനാട്. മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെയാണ് പ്രചരണത്തിനിറങ്ങിയത്. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചാണ് ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പ്രചരണം. രാഹുല്‍ വയനാട്ടിനോട് ചെയ്തത് കൊടും ചതിയാണ്. പ്രിയങ്ക ഗാന്ധിയും വേറെ സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും. ഇന്ദിരാഗാന്ധി തോറ്റിട്ടുണ്ട്. അതുപോലെ പ്രിയങ്കയേയും ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും സത്യന്‍ മൊകേരി പറഞ്ഞു.

വയനാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യഹരിദാസും ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് പ്രചരണം ആരംഭിക്കുന്നത്. ഇന്ന് വയനാട്ടില്‍ എത്തുന്ന നവ്യക്ക് ബി ജെ പി വയനാട് ജില്ലാ ഘടകം സ്വീകരണം നല്‍കും. ദേശീയ നേതാക്കളെ അടക്കം നിരത്തില്‍ ഇറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. നഗരത്തില്‍ പി കെ കൃഷ്ണദാസിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ വന്‍ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്. യുവസ്ഥാനാര്‍ത്ഥിയായ നവ്യയ്ക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ആകര്‍ഷിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

അതേ സമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാളെ മണ്ഡലത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രിയങ്കയോടൊപ്പം റോഡ്‌ഷോയില്‍ രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും എത്തുമെന്നാണ് സൂചന.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രചാരണത്തിനായി സോണിയ കേരളത്തിലെത്തുന്നത്. പ്രിയങ്ക ഗാന്ധി 10 ദിവസം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം.

Share this Article

Leave a Comment