Newsperseconds.com

ഉപതെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി; പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

Untitled 1

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച എസ്.എസ്.ടി, എം.സി.സി, എഫ്.എസ്.ടി, വി.വി.ടി, വി.എസ്.ടി ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വ്വര്‍മാര്‍, അക്കൗണ്ടിങ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തിന് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് കെ.എ.എസ് നേതൃത്വം നല്‍കി.

കൂടാതെ, ലോക്സഭാ ഉപതെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ലോക്സഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.സി.സി പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റില്‍ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. എ.ഡി.എം പി.എം കുര്യനാണ് കണ്‍ട്രോണ്‍ റൂം നോഡല്‍ ഓഫീസര്‍. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210 നമ്പറില്‍ അറിയിക്കാം.

Share this Article

Leave a Comment