Newsperseconds.com

വയനാടിന്റെ മക്കളെ കാണാന്‍ പ്രിയങ്കയെത്തി; റോഡ്‌ഷോയ്ക്ക് മാറ്റ് കൂട്ടാന്‍ ദേശീയനേതാക്കളും; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Untitled 1

കല്‍പ്പറ്റ: വയനാടിന്റെ മക്കളെ കാണാനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെത്തി. കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്റില്‍ നിന്നുള്ള റോഡ്‌ഷോയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. റാലിക്ക് ആവേശം കൂട്ടാന്‍ അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുമുണ്ട്. കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ പ്രചരണ റാലി വന്‍ ആഘോഷമാക്കിയിരിക്കുകയാണ് യുഡിഎഫ്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്. സമാപനത്തില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്കാ ഗാന്ധിക്കായി അഞ്ചുസെറ്റ് പത്രികകള്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ നേതാക്കളെ സ്വീകരിച്ചു.

Share this Article

Leave a Comment