Newsperseconds.com

യാത്രാ ബോട്ടുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈന്‍ പാസ് സംവിധാനം

Untitled 1

ജലഗതാഗത വകുപ്പ് യാത്രാ ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ പാസ്സ് ബുക്കിംഗ് പ്ലാറ്റഫോം സംവിധാനം ഏര്‍പ്പെടുത്തി. serviceonline.gov.in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ലഭിക്കും.

പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ വെബ്സൈറ്റില്‍ രേഖകളായി നല്‍കണം. 30- മുതല്‍ 70 ശതമാനംവരെ ഭിന്നശേഷിയുള്ളവര്‍ക്ക് ടിക്കറ്റിന്റെ 30 ശതമാനം വരെ മാത്രമായിരിക്കും നിരക്ക്. 70 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യനിരക്കിലും യാത്ര അനുവദിക്കും.

Share this Article

Leave a Comment