Newsperseconds.com

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് ഗവർണർ

Untitled design

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ട്. എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ സർക്കാരിന് പണമില്ല. സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കിൽ തെളിവ് ഹാജരാക്കാനും ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ തെറ്റാണ്. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും രാഷ്ട്രീയ പ്രസ്താവനങ്ങളോട് മറുപടി പറയാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Share this Article

Leave a Comment