Newsperseconds.com

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബൈക്ക് യാത്രക്കാരിയുടെ മര്‍ദ്ദനം; അഞ്ച് തവണ തുടര്‍ച്ചയായി മുഖത്തടിച്ചതായി പരാതി

Untitled 1

കൊച്ചി: ബൈക്ക് യാത്രക്കാരി കെഎസ്ആര്‍ടിസി ഡ്രൈവറുടെ മുഖത്ത് അടിച്ചതായി പരാതി. ചെങ്ങന്നൂരില്‍ നിന്ന് പെരിന്തല്‍മണ്ണയ്ക്കു പോയ കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ ഷാജുവാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബസ്സിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ടതിനു ചാലക്കുടി സ്വദേശിയായ യുവതി മുഖത്തടിച്ചെന്നാണ് ഡ്രൈവറുടെ ആരോപണം. അഞ്ച് തവണ തുടര്‍ച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവര്‍ പറയുന്നത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്.

എന്നാല്‍, ഡ്രൈവര്‍ക്കെതിരെ യുവതിയും രംഗത്തെത്തി. ബൈക്കിന് പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ബസ്സിനെ തടഞ്ഞു നിര്‍ത്തി പ്രതികരിക്കുകയാണ് താന്‍ ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.

Share this Article

Leave a Comment