Newsperseconds.com

ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവും; ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ അഹന്തയാണ്; ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Untitled 1

കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മനുഷ്യന്‍ ആനയോട് ചെയ്യുന്നത് ക്രൂരമായ കാര്യമാണെന്നും ആനയെ എഴുന്നള്ളിക്കുന്നത് അഹന്തയാണെന്നും കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനെയെന്നും കോടതി പരാമര്‍ശിച്ചു.

ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.

ജനക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്തിടത്താണ് ആനയെ ബന്ധിക്കപ്പെടുന്നത്. മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
മൂകാംബികയില്‍ ആന എഴുന്നള്ളിപ്പില്ല, ഉള്ളത് രഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Share this Article

Leave a Comment