Newsperseconds.com

റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചു; ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍

Untitled 1

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇ- കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതിനാലാണ് 2024 നവംബര്‍ 5 വരെ സമയപരിധി നീട്ടിയത്. ഇ-കെവൈസി മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ നിലവില്‍ മസ്റ്ററിങ് നടത്തി വരുന്നുണ്ട്. ഇത് നവംബര്‍ 5 വരെ തുടരും. വിവിധ കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് ഐറിസ് സ്‌കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍ 5ന് ശേഷം സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുത്തതും നിലവില്‍ 12 വയസ്സില്‍ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിങ് ഐറിസ് സ്‌കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Share this Article

Leave a Comment