Newsperseconds.com

‘കളിക്കളം’ കായികമേളയ്ക്ക് തുടക്കമായി; ഉദ്ഘാടന വേദിക്ക് നിറം പകര്‍ന്ന് ഫ്‌ളാഷ് മോബും മാര്‍ച് പാസ്റ്റും; മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു

Untitled 1

മാര്‍ച് പാസ്റ്റിലും ഫ്‌ളാഷ് മോബിലും മിന്നിത്തിളങ്ങി കളിക്കളം വേദി. സംസ്ഥാനത്തെ വിവിധ എം ആര്‍ എസ് കളില്‍ നിന്നും പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നിന്നുമെത്തിയ കായിക താരങ്ങള്‍ കൃത്യമായ ചുവടുവയ്പ്പുകളോടെ അണിനിരന്നപ്പോള്‍ കാണികളുടെ കരഘോഷമുയര്‍ന്നു.

‘കളിയാണ് ലഹരി ‘ എന്ന വിഷയത്തിലൂന്നിയായിരുന്നു കട്ടേല എം ആര്‍ എസിലെ കായിക താരങ്ങള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. മനോഹരമായ നൃത്തച്ചുവടുകളും സംഗീതവും കാഴ്ചക്കാരുടെ മനം കവര്‍ന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഒ ആര്‍ കേളു രണ്ടു പരിപാടികളിലും പങ്കെടുത്ത കായിക താരങ്ങളെ മുഗ്ധകണ്ഠം പ്രശംസിക്കാനും മറന്നില്ല.

ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ മന്ത്രിയും കഴക്കൂട്ടം എം എല്‍ എയുമായ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. പട്ടിക വര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ ഡോ: രേണു രാജ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ വി ധനേഷ്, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കാളികളായി.

Share this Article

Leave a Comment