Newsperseconds.com

‘ലോകാരോഗ്യത്തിന് ആയുര്‍വേദത്തിന്റെ നൂതന രീതികള്‍’; നാളെ ദേശീയ ആയുര്‍വേദ ദിനം

Untitled 1

ഒക്ടോബര്‍ 29ന് ഒമ്പതാമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുന്നു. ലോകാരോഗ്യത്തിന് ആയുര്‍വേദത്തിന്റെ നൂതന രീതികള്‍ എന്ന ആശയമാണ് ഇത്തവണത്തെ ആയുര്‍വേദ ദിനം മുന്നോട്ടുവയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആയുര്‍വേദ ദിനാചരണ പരിപാടികള്‍ ഒക്ടോബര്‍ 29ന് രാവിലെ 10 മണിക്ക് വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന വിളംബര ഘോഷയാത്രയോടുകൂടി തുടക്കം കുറിക്കും.

വരും ദിവസങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്, ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചുള്ള പ്രത്യേക പരിപാടി, പ്രസ് ക്ലബ്ബില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള സെമിനാര്‍, ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് വേണ്ടി സ്‌ട്രെസ് മാനേജ്‌മെന്റ് പ്രോഗ്രാം, പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പോലീസ് ട്രെയിനിങ് അക്കാദമിയില്‍ വച്ച് ബോധവല്‍ക്കരണ ക്ലാസ്, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടുകൂടി നടക്കുന്ന പ്രത്യേക പ്രോഗ്രാമുകള്‍ എന്നിവ അടക്കമുള്ള പ്രോഗ്രാമുകള്‍ നവംബര്‍ ആറാം തീയതി കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹോളില്‍ വച്ച് നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി ഈ വര്‍ഷത്തെ ആയുര്‍വേദ ദിന വാരാചരണ പരിപാടികള്‍ അവസാനിക്കും.

കൂടാതെ ആയുര്‍വേദ, ആശുപത്രികള്‍ ഡിസ്‌പെന്‍സറികള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജില്ലാതല മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനദാനവും അന്നേദിവസം നടത്തുന്നതാണ്.

 

Share this Article

Leave a Comment